മലപ്പുറം: കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ എന്നിവരോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിശദീകരണം തേടും.[www.malabarflash.com]
ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗണ്സിൽ ജനറൽ സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട് എന്നിവരെ അധികാരപ്പെടുത്തി. ചേളാരിയിൽ ചേർന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ വിവിധ സെഷനുകളിലായാണ് പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളും സമസ്തയുടെ പോഷകസംഘടനകളുടെ ഭാരവാഹികളുമായ റഷീദലി തങ്ങളും മുനവറലി തങ്ങളും പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ ഇവരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതു വകവയ്ക്കാതെയാണ് ഇരുവരും സമ്മേളനത്തിൽ പങ്കെടുത്തത്. തങ്ങൾകുടുംബാംഗങ്ങളുടെ നടപടി ഇ.കെ.വിഭാഗം സമസ്തയിൽ കടുത്ത അമർഷത്തിനിടയാക്കിയിരുന്നു. ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യംവരെ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ നടന്ന സമസ്തയുടെ ചില ചടങ്ങുകളിൽനിന്ന് ഇവരെ വിലക്കുകയും ചെയ്തിരുന്നു. പ്രശ്നം സംഘടനക്കുള്ളിൽ സജീവ ചർച്ചയാവുകയും മാധ്യമങ്ങളിലൂടെ വിവാദമുയരുകയും ചെയ്ത സാഹചര്യത്തിലാണ് സമസ്ത നേതൃത്വം അടിയന്തരമായി ചേളാരിയിൽ യോഗം ചേർന്നത്.
മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് കുടുംബാംഗങ്ങൾ പങ്കെടുത്തതിനെ തുടർന്ന് സമസ്തയിലും സുന്നി പ്രവർത്തകരിലുമുണ്ടായ ആശയക്കുഴപ്പം ഇല്ലാതാക്കാൻ കൂരിയാട്ടുവച്ചു തന്നെ ആദർശ സമ്മേളനം നടത്താനും സമസ്ത യോഗം തീരുമാനിച്ചിട്ടുണ്ട്. ജനുവരി 11 ന് നടക്കുന്ന യോഗത്തിൽ ഇതു സംബന്ധിച്ച് സുന്നി നേതാക്കളുടെ പരസ്യ നിലപാടുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നറിയുന്നു.
യോഗം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ, സമസ്ത സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ, മുശാവറ അംഗങ്ങളായ എം.എം. മുഹ്യദീൻ മൗലവി, കെ.ടി. ഹംസ മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, എം.എ. ഖാസിം മുസ്ലിയാർ, യു.എം. അബ്ദുറഹിമാൻ മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, പി. കുഞ്ഞാണി മുസ്ലിയാർ, എ. മരക്കാർ മുസ്ലിയാർ, വാക്കോട് മൊയ്തീൻ ഫൈസി എന്നിവരും പോഷക സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കർ, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, പി.എ. ജബാർ ഹാജി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സത്താർ പന്തല്ലൂർ എന്നിവരും പ്രസംഗിച്ചു.

No comments:
Post a Comment