Latest News

ഉളളിവടക്കൊപ്പം സ്വര്‍ണമോതിരം

കണ്ണൂര്‍: ഉള്ളിവടക്കൊപ്പം സമ്മാനമായി ഒരു സ്വര്‍ണമോതിരം ലഭിച്ചാലോ? പരസ്യവാചകമൊന്നുമല്ല സംഭവം സത്യമാണ്. കണ്ണൂരിലാണ് നാടിനെ അമ്പരപ്പിലാക്കിയ സംഭവം.[www.malabarflash.com] 

കണ്ണൂര്‍ ആലക്കോട് സ്വദേശിയായ അനീഷ് ജോസഫിനാണ് ഉള്ളിവടയോടൊപ്പം സ്വര്‍ണമോതിരം ലഭിച്ചത്. പ്രവാസിയായ അനീഷ് സുഹൃത്തുക്കളോടൊപ്പം ആലക്കോട് ടൗണിലെ മില്‍മബൂത്തിനടുത്തുള്ള ലഘുഭക്ഷണശാലയില്‍ നിന്ന് ഉള്ളിവട വാങ്ങി.

പ്ലേറ്റില്‍ കിടന്ന ഉള്ളിവടക്കുള്ളിലെ തിളങ്ങുന്ന ലോഹഭാഗം ശ്രദ്ധയില്‍പ്പെട്ട അനീഷ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.
കടകളിലേക്ക് ലഘുഭക്ഷണസാധനങ്ങള്‍ തയാറാക്കി നല്‍കുന്ന കേന്ദ്രത്തില്‍ നിന്നാവാം സ്വര്‍ണമോതിരം വടിയില്‍ ഉള്‍പ്പെട്ടതെന്നാണ് വിവരം. ഉള്ളിവട ഉണ്ടാക്കുമ്പോള്‍ കയ്യില്‍ നിന്ന് ഊരി വീണതാകാനാണ് സാധ്യത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.