Latest News

മുക്കുപണ്ടം നല്‍കി ഭര്‍തൃമതിയെ വഞ്ചിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: യുവഭര്‍തൃമതിയെ മുക്കുപണ്ടം നല്‍കി വഞ്ചിച്ച കല്യാണ ബ്രോക്കര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചീമേനി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ശോഭയുടെ പേരിലാണ്‌ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ഒന്നില്‍ ഹോസ്ദുര്‍ഗ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.[www.malabarflash.com]

പടന്നക്കാട് ദര്‍ബാര്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്നചിന്നമ്മയുടെ മകള്‍ ടി സന്ധ്യയു(28)ടെ പരാതിയിലാണ് ശോഭയുടെ പേരില്‍ കേസെടുത്തത്. 2017 സെപ്തംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം.ശോഭ ഇടനിലക്കാരിയായി സന്ധ്യയ്ക്ക് സേലം സ്വദേശി ശിവരാജുമായി വിവാഹം തരപ്പെടുത്തിയിരുന്നു. കല്യാണത്തിനാവശ്യമുള്ളസ്വര്‍ണം ശോഭ ചെറിയ വിലയ്ക്ക് എത്തിച്ചു തരാമെന്ന് പറഞ്ഞ് സന്ധ്യയോട് ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു.

ബാങ്കില്‍ പണയം വെച്ച സ്വര്‍ണം ലേലം ചെയ്യുന്നുണ്ടെന്നും ഈ സമയത്ത് കുറച്ച് പൈസ കൊടുത്താല്‍ സ്വര്‍ണം കിട്ടുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. ഇത് പ്രകാരം കല്ല്യാണ സമയത്ത് കല്യാണ മാലയും രണ്ടു വളയും സന്ധ്യയ്ക്ക് കൊണ്ടുകൊടുക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് ശിവരാജ് സന്ധ്യയുടെ സ്വര്‍ണവുമായി ബാങ്കില്‍ പോയപ്പോഴാണ് സ്വര്‍ണം മുക്കു പണ്ടമാണെന്ന് മനസിലായത്.തുടര്‍ന്ന് ഇവര്‍ പരാതിയുമായി ഹോസ്ദുര്‍ഗ് പോലീസില്‍ എത്തുകയുംശോഭയുടെ പേരില്‍ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുകയുമായിരുന്നു. ശിവരാജിനോട് രണ്ടു തവണയായി 60,000രൂപയും ശോഭ കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.