കാഞ്ഞങ്ങാട്: ജില്ലയില്‍ സ്ത്രീകളെ കൊലചെയ്യപ്പെട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെടണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീളാ.സി.നായക് ആവശ്യപ്പെട്ടു.[www.malabarflash.com]
മടിക്കൈയിലെ ജിഷ, കയ്യൂരിനടുത്ത പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി, പെരിയാട്ടടുക്കം മുനിക്കല്‍ കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകി എന്നീ വീട്ടമ്മമാരുടെ കൊലപാതകങ്ങളിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച ജില്ലാകമ്മറ്റി കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സിപിഎം ശക്തി കേന്ദ്രമെന്നവകശപ്പെടുന്ന കേന്ദ്രങ്ങളിലാണ് കൊലപാതകങ്ങളെല്ലാം നടന്നത്. പ്രതികളെ പിടിക്കപ്പെടുമെന്ന ഘട്ടം വരെ എത്തിയിട്ടും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തത് സിപിഎം പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നതുകൊണ്ടാണ്.
ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകള്‍ക്കെതിരെ അധിക്രമം കൂടിവരികയാണ്. നീതി നിഷേധിക്കുന്ന നിലപാടാണ് പോലീസും സര്‍ക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്. സിപിഎം പോഷക സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രമീളാ.സി നായക് ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് നടപടിയെടുക്കാതെ പ്രതികളെ സംരക്ഷിക്കുന്ന ഇടത് സര്‍ക്കാരിന്റെ നയങ്ങളെ ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും പ്രമീള.സി.നായക് പറഞ്ഞു.
യോഗത്തില്‍ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശൈലജ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.പി.ശിഖ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ജനനി, സെക്രട്ടറി ശോഭന ഏച്ചിക്കാനം, മഹിളാമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി ശകുന്തളാ കൃഷ്ണന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ചന്ദ്രാവതി, ബിജെപി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് കാര്‍ത്ത്യായണി,എച്ച്.ആര്‍.സുകന്യ, വിജയാ മുകുന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment