മലപ്പുറം: മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ മതസൗഹാർദംകൊണ്ടു തോൽപിക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്.[www.malabarflash.com]
കാലം ആവശ്യപ്പെടുന്നത് സൗഹാർദമാണ്. സഹിഷ്ണുതയുടെ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളുണ്ടാകുമ്പോഴെല്ലാം മതപണ്ഡിതർ അവസരത്തിനൊത്തുയരണം. നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിന്റെ അടിസ്ഥാനതത്വം ഓർക്കണം. കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷതയും കേന്ദ്രം ഭരിക്കുന്നവർക്ക് ഇല്ലാതെപോയതും മതസൗഹാർദമാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുദിവസത്തെ പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന – സനദ്‌ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
204 യുവപണ്ഡിതർക്ക് ജാമിഅഃ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മൗലവി ഫാസിൽ ഫൈസി ബിരുദം സമ്മാനിച്ചു. മതപണ്ഡിതരും വിദ്യാർഥികളും പൂർവ വിദ്യാർഥികളുമുൾപ്പെടെ പതിനായിരങ്ങളാണ് സനദ്‌ദാനത്തിനു സാക്ഷ്യം വഹിച്ചത്. പ്രിൻസിപ്പൽ പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ സനദ്‌ദാനപ്രഭാഷണം നടത്തി.
സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുേക്കായ തങ്ങളുടെ പ്രാർഥനയോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. ജാമിഅ നൂരിയ്യ പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി െചയർമാൻ സാദിഖലി ശിഹാബ് തങ്ങൾ, ജാമിഅ പ്രിൻസിപ്പൽ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ഫലസ്തീൻ അംബാസഡർ അദ്നാൻ അബു ഹൈജ, ഇൗജിപ്ത് അംബാസഡർ ഹതീം അൽ സൈദ് താജുദ്ദീൻ, നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എം.െഎ. ഷാനവാസ് എം.പി, പി.വി. അബ്ദുൽവഹാബ് എം.പി, എം.ടി. അബ്ദുല്ല മുസ്ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിൻ ഹാജി മുക്കം തുടങ്ങിയവർ സംബന്ധിച്ചു. 204 യുവപണ്ഡിതർക്ക് ജാമിഅഃ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മൗലവി ഫാസിൽ ഫൈസി ബിരുദം സമ്മാനിച്ചു. മതപണ്ഡിതരും വിദ്യാർഥികളും പൂർവ വിദ്യാർഥികളുമുൾപ്പെടെ പതിനായിരങ്ങളാണ് സനദ്‌ദാനത്തിനു സാക്ഷ്യം വഹിച്ചത്. പ്രിൻസിപ്പൽ പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ സനദ്‌ദാനപ്രഭാഷണം നടത്തി.
No comments:
Post a Comment