ദുബൈ: മേഘാവൃതമായ ദിവസം ആരംഭിച്ചതിനു പിന്നാലെ ഗൾഫ് മേഖലയിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറേബ്യൻ ഗൾഫ് മേഖലയിൽ ശക്തമായ കാറ്റും കടൽ ക്ഷോഭവും കൂടാതെ 11 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.[www.malabarflash.com]
ബുധനാഴ്ച മുതൽ വ്യാഴാഴ്ച വൈകിട്ടുവരെ പ്രധാനമായും ഒമാൻ കടലിനു സമീപമാണ് കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വ്യാഴാഴ്ച വൈകിട്ടുവരെ ആരും സമുദ്ര തീരങ്ങളിൽ ഇറങ്ങരുതെന്നും നാവിക സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശക്തമായ വടക്ക് - പടിഞ്ഞാറ് കാറ്റിനെ തുടർന്നാണ് കടൽ പ്രക്ഷുബ്ധമാവുക.
വ്യാഴാഴ്ച വൈകിട്ടുവരെ ആരും സമുദ്ര തീരങ്ങളിൽ ഇറങ്ങരുതെന്നും നാവിക സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശക്തമായ വടക്ക് - പടിഞ്ഞാറ് കാറ്റിനെ തുടർന്നാണ് കടൽ പ്രക്ഷുബ്ധമാവുക.
ഒമാൻ കടലിൽ അഞ്ചു മുതൽ ഏഴ് അടി വരെ ഉയരത്തിൽ ആയിരിക്കും തിരമാലകൾ അനുഭവപ്പെടുകയെന്നും മുന്നറിയിപ്പിൽ പറയുന്നു.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമെന്നോണം യുഎഇയുടെ വിവിധ മേഖലകളിൽ ബുധനാഴ്ച രാവിലെ ചാറ്റൽ മഴ അനുഭവപ്പെട്ടു. മൂടൽ മഞ്ഞോടെയാണ് യുഎഇ ഉണർന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കാഴ്ചമറയ്ക്കുന്ന രീതിയിലുള്ള മൂടൽ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ അതീവശ്രദ്ധ പുലർത്തണമെന്നും വ്യക്തമാക്കുന്നു.
വടക്കൻ മേഖലയിൽ കാർമേഘം കൂടുതൽ കാണപ്പെടുന്നതിനാൽ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയും അതിരാവിലെയും ഹ്യുമിഡിറ്റി വർധിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വടക്കൻ മേഖലയിൽ കാർമേഘം കൂടുതൽ കാണപ്പെടുന്നതിനാൽ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയും അതിരാവിലെയും ഹ്യുമിഡിറ്റി വർധിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ആഭ്യന്തര മേഖലകളിൽ പരമാവധി താപനില 24 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞത് ഒൻപത് മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയും ആകുമെന്നാണ് പ്രവചനം.
No comments:
Post a Comment