Latest News

യു.എസിലെ സ്ഥാനപതിയെ ഫലസ്തീൻ തിരിച്ചു വിളിച്ചു

ഗസ്സ: യു.എസിലെ സ്ഥാനപതിയെ ഫലസ്തീൻ തിരിച്ചു വിളിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജറുസലം പ്രഖ്യാപനത്തിൽ പ്രതിഷേധിച്ചാണ് നടപടി. ട്രംപിന്‍റെ പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്ന് ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.[www.malabarflash.com]

അതേസമയം, െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ യു.​എ​സി​​ന്‍റെ ജ​റൂ​സ​ലം പ്ര​ഖ്യാ​പ​നം ത​ള്ളി​യിരുന്നു. അമേരിക്കക്കെതിരെ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളും തു​ർ​ക്കി​യും ഉ​ൾ​പ്പെ​ട്ട ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ കോ​ഒാ​പ​റേ​ഷ​ൻ കൊണ്ടുവന്ന പ്രമേയം പൊ​തു​സ​ഭ​യി​ൽ പാസാവുകയായിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും കടുത്ത എതിർപ്പിനെ മറികടന്നാണ് യു.എൻ പൊതുസഭയിൽ പ്രമേയം പാസായത്.

ഡിസംബർ ആറിന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ജറൂസലമിനെ ഇസ്രായേലി​​​ന്‍റെ തലസ്​ഥാനമായി പ്രഖ്യാപിച്ചതോടെ ഇസ്രായേൽ അധീനതയിലുള്ള ബെത്​ലഹോം വെസ്റ്റ്‌ ബാങ്ക്​ സിറ്റിയും പ്രദേശങ്ങളും സംഘർഷങ്ങളും പ്രതിഷേധവും നിറഞ്ഞതായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.