Latest News

പാര്‍ട്ടി കേന്ദ്രങ്ങളിലെ കൊലപാതകങ്ങള്‍; അന്വേഷണം വഴിതിരിച്ചു വിടുന്ന ഭരണകക്ഷി സമീപനം പ്രതിഷേധാര്‍ഹം: ഹക്കീം കുന്നില്‍

ചീമേനി: പാര്‍ട്ടി കേന്ദ്രങ്ങളില്‍ നടന്ന കൊലപാതക കേസുകളിലെ അന്വേഷണം വഴിതിരിച്ചുവിടുന്ന ഭരണകക്ഷി സമീപനം പ്രതിഷേധാര്‍ഹമാണെന് ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ പറഞ്ഞു.[www.malabarflash.com]

ചീമേനി പുലിയന്നൂരില്‍ ഇരുപത് ദിവസം മുമ്പ് അതിക്രൂരമായി കൊലചെയ്യപ്പെട്ട ജാനകി ടീച്ചറുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കര്‍മ്മസമിതി ചീമേനി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചീമേനിയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കര്‍മ്മസമിതി ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. സി.കെ.സുഭാഷ്, എം.ടി.പി. കരീം, കെ.ബാലന്‍, ടി.വി. കുഞ്ഞിരാമന്‍, വി.വി.ചന്ദ്രന്‍, അഡ്വ. വിനോദ് കുമാര്‍, പി.പി.അസൈനാര്‍ മൗലവി, എന്‍.എം. ഷാഹുല്‍ ഹമീദ്, ടി.പി.. ധനേഷ്, കെ.. രാഘവന്‍, കെ.ടി.ഭാസ്‌കരന്‍, കെ.പ്രഭാകരന്‍, വിജേഷ്ബാബു, ആര്‍.സ്‌നേഹലത, എം.വി.ചന്ദ്രമതി, പലേരി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.