ന്യൂഡൽഹി: പാസ്പോർട്ടിന് രണ്ടു വിത്യസ്ത നിറങ്ങളിൽ കവർപേജ് ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിൻമാറി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.[www.malabarflash.com]
പാസ്പോർട്ടിൽ വിലാസമുള്ള അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രസർക്കാർ പിൻവലിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എമിഗ്രേഷൻ ചെക്കിംഗ് ആവശ്യമുള്ളവരുടെ പാസ്പോർട്ടിന്റെ കവർപേജിന് ഓറഞ്ച് നിറവും ഇതാവശ്യമില്ലാത്തവരുടെ പാസ്പോർട്ടിന്റെ കവറിന് കടുംനീല നിറവും നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. ഇപ്പോൾ കടുംനീല നിറത്തിലുള്ള കവർ പേജാണ് പാസ്പോർട്ടുകൾക്കുള്ളത്. പത്താം ക്ലാസ് പാസാകാത്തവരടക്കമുള്ളവർക്ക് ഓറഞ്ച് നിറമുള്ള പാസ്പോർട്ട് ഏർപ്പെടുത്താനായിരുന്നു കേന്ദ്രനീക്കം. ഇതോടൊപ്പം കുടുംബ വിവരങ്ങൾ രേഖപ്പെടുത്തിയ അവസാന പേജ് ഒഴിവാക്കാനും തീരുമാനിച്ചിരുന്നു.
മെട്രിക്കുലേഷൻ പാസാകാത്തവർക്ക് ഓറഞ്ചു നിറത്തിൽ പാസ്പോർട്ട് നൽകുന്നത് വിദേശത്തും സ്വദേശത്തുമായി രണ്ടുതരം പൗരൻമാരെ സൃഷ്ട്ടിക്കാനെ സഹായിക്കൂ എന്ന തരത്തിൽ വിവിധയിടങ്ങളിൽനിന്നു വിമർശനങ്ങൾ ഉയർന്നിരുന്നു. കൂടാതെ പ്രവാസികൾ അഡ്രസ് പ്രൂഫായി ഉപയോഗിക്കുന്നത് പാസ്പോർട്ടിലെ അവസാനപേജാണ്. ഇത് ഇല്ലാതാക്കുന്നതിനെതിരേയും ഏറെ വിമർശനങ്ങൾ ഉയർന്നു.

No comments:
Post a Comment