Latest News

"ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്സെക്ക് വിട്ടു കൊടുക്കില്ല" എന്‍.വൈ.എല്‍ സംസ്ഥാന ക്യാമ്പയിന്‍ തുടങ്ങി

കാസർകോട്: ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷി വാർഷിക ദിനത്തിൽ "ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്സെക്ക് വിട്ട് കൊടുക്കില്ല" എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി നാഷണൽ യൂത്ത് ലീഗ് നടത്തിയ സംസ്ഥാന തല കാമ്പയിൻ കാസർകോട്ട് ഐ.എൻ.എൽ സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് കെ.എസ്.ഫക്രുദ്ധീൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

എൻ .വൈ.എൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, മൊയ്തീൻ കുഞ്ഞി കള നാട്, അബ്ദുൽ റഹിമാൻ മാസ്റ്റർ, മുസ്തഫ തോരവളപ്പ്, ഹനീഫ് അറബി, ഹനീഫ് കടപ്പുറം, മുനീർ കണ്ടാളം, ഷാനി ഷമീർ, എ.കെ സിറാജ്, അഡ്വ: ഷെയ്ക്ക് ഹനീഫ്, ഷാഫി സുഹ്രി പടുപ്പ്, ഹനീഫ് പി.എച്ച്. എന്നിവർ പ്രസംഗിച്ചു. 

എൻ.വൈ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ സ്വാഗതവും സംസ്ഥാന ട്രഷറർ റഹിം ബെണ്ടിച്ചാൽ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.