Latest News

സിപിഎം ബ്രാഞ്ച് സെക്രട്ടറി കടമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കൊഴുമ്മല്‍ മരത്തക്കാട് ബ്രാഞ്ച് സെക്രട്ടറി കെ വിശ്വനാഥനെ(45)യാണ് പയ്യന്നൂരിലെ തായിനേരിയിലുള്ള മത്സ്യ വിതരണ ഷോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

തിങ്കളാഴ്ച പുലര്‍ച്ചെ മത്സ്യം വാങ്ങാനെത്തിയവരാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. 

പരേതനായ കണ്ണന്‍-ചെമ്പരത്തി ദമ്പതികളുടെ മകനാണ്. ഭാര്യ സീമ (കണ്ടോത്ത്). മക്കള്‍: വിശ്വജിത്ത്, ദീപക് (ഇരുവരും കരിവെള്ളൂര്‍ ഏ വി സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. സഹോദരങ്ങള്‍: ശാരദ, ശാന്ത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.