കണ്ണൂർ: അഴീക്കോട് എംഎൽഎ കെ.എം. ഷാജിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് അധ്യാപകൻ അറസ്റ്റിൽ. അഴീക്കോട് പൂതപ്പാറ പി.കെ. ഹൗസിൽ നൗഷാദി(42)നെയാണ് വളപട്ടണം എസ്ഐ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കണ്ണൂർ സിറ്റിയിലെ ഡിഐഎസ് സ്കൂളിലെ ഇക്കണോമിക്സ് അധ്യാപകനും അക്ഷയയുടെ മുൻ ജില്ലാ കോ-ഓർഡിനേറ്ററുമാണ് അറസ്റ്റിലായ നൗഷാദ്.
കെ.എം. ഷാജി എംഎൽഎ മണൽ കടത്തുകാരിൽനിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും അഴിമതിക്കാരനും അക്രമത്തിന് പ്രോത്സാഹനം നൽകുന്ന ആളാണെന്ന രീതിയിലുമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. കലാപമുണ്ടാക്കൽ, എംഎൽഎയെ അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകളിലാണ് അറസ്റ്റ്.

No comments:
Post a Comment