Latest News

വൈകിയെത്തിയതിന് വെയിലത്ത് നിര്‍ത്തി; വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ചെന്നൈ: സ്കൂളില്‍ വൈകിയെത്തിയെന്ന് ആരോപിച്ച്‌ വെയിലത്ത് നിര്‍ത്തി ചാടിച്ച വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പെരമ്ബൂര്‍ ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നരേന്ദ്രനാണ്(15) മരിച്ചത്.[www.malabarflash.com]

സ്കൂളിലെത്താന്‍ പത്ത് മിനിറ്റ് വൈകിയതിനായിരുന്നു വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ.

സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ആര്‍ ജറാള്‍ഡ്, കായികാധ്യാപകന്‍ ജയിസിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വെയിലത്ത് നിര്‍ത്തിയ വിദ്യാര്‍ത്ഥിയോട് ചാടാന്‍ ആവശ്യപ്പെട്ടത് കായികാധ്യാപകനാണ്.

തുടര്‍ന്ന് തളര്‍ന്ന് വീണ വിദ്യാര്‍ത്ഥിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. നരേന്ദ്രനെ അധ്യാപകര്‍ ശിക്ഷിക്കുന്ന സി സി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ മാതാപിതാക്കള്‍ സ്കൂളിലെത്തി പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.