Latest News

ഗര്‍ഭിണി ബസില്‍നിന്ന് തെറിച്ചുവീണ് മരിച്ച സംഭവം: മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

കോട്ടയം: ഗർഭിണിയായ യുവതി ബസി​​ന്റെ മുൻവാതിലിലൂടെ റോഡിൽ വീണ് മരിച്ച സംഭവത്തിൽ കോട്ടയം ജില്ല പോലീസ്​ മേധാവിയും ആർ.ടി.ഒയും അന്വേഷണം നടത്തി വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.[www.malabarflash.com] 

സ്വകാര്യ-കെ.എസ്​.ആർ.ടി.സി ബസുകളിൽ യാത്രചെയ്യുന്ന ഗർഭിണികൾക്ക് അനുവദിക്കപ്പെട്ട സൗകര്യം നൽകുന്നതിൽ ബന്ധപ്പെട്ടവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന്​ പരിശോധിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. വാഹനത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

ഡിസംബർ 29നാണ്​ കേസിനാസ്​പദമായ സംഭവം. സ്വകാര്യബസി​​ന്റെ മത്സരയോട്ടത്തിനിടെ തുറന്നിട്ട വാതിലിലൂടെ റോഡിലേക്ക്​ തെറിച്ചുവീണ്​ എട്ടുമാസം ഗർഭിണിയായിരുന്ന ഇൗരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദയാണ് (34) മരിച്ചത്. ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഈരാററുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അന്നുതന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. ഗർഭിണികളായ സ്​ത്രീകൾക്ക് വാഹനങ്ങളിൽ സീറ്റ് ലഭ്യമാക്കാനുള്ള നടപടി കമീഷൻ ഇടപെടലിനെത്തുടർന്ന് സംസ്ഥാനത്ത് നിയമപരമായി ഉറപ്പാക്കിയിട്ടുണ്ടെന്ന് കമീഷൻ നിരീക്ഷിച്ചു. 

ബന്ധപ്പെട്ടവരുടെ കൃത്യവിലോപം മൂലമാണ്​ ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു പരാതിയിൽ പറഞ്ഞു. കേസ്​ ഫെബ്രുവരി ഏഴിന്​ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.