കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആണു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 1111 പേര്‍ ഒത്തു ചേര്‍ന്നു മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി കേളു നായര്‍ എന്നിവരുടെ കവിതകള്‍ ആലപിക്കുക.[www.malabarflash.com]
സ്‌കൂള്‍ സംഗീതാധ്യാപകനും സംഗീതജ്ഞനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പിടിഎയും വിദ്യാര്‍ഥികള്‍ ഭാരവാഹികളായുള്ള ജനകീയ സംഗീത പ്രസ്ഥാനവും നാട്ടുകാരുടെ സഹകരണത്തോടെ റിപബ്ലിക് ദിനത്തില്‍ സ്‌കൂള്‍ അങ്കണത്തിലാണു പരിപാടി ഒരുക്കുന്നത്.
രാവിലെ 9. 30 നു നടക്കുന്ന പരിപാടിയില്‍ പി.കരുണാകരന്‍ എംപി മുഖ്യാതിഥിയാകും. കാഞ്ഞങ്ങാട് ഡിഇഒ, കെ.പി.പ്രകാശ് കുമാര്‍ സ്‌കൂള്‍ ലീഡര്‍ ഐ.കെ.അനുശ്രീക്ക് ഹാര്‍മോണിയം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപകന്‍ ടി.പി.അബ്ദുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് കെ.ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ദേശഗീതിക 2018 നു മുന്നോടിയായി കവികളെ അറിയാന്‍, ചോദിക്കൂ പറയാം സര്‍ഗസംവാദം തുടങ്ങിയ അനുബന്ധ പരിപാടികളും നടത്തിയിരുന്നു.

No comments:
Post a Comment