കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി യൂനിറ്റ് എസ്.വൈ.എസ് 14മുതല്‍ 21വരെ സംഘടിപ്പിക്കുന്ന 'ഖിറാന്‍-2018' ന്റെ പതാക ഉയര്‍ന്നു. സൗത്ത് ചിത്താരി മര്‍ഹൂം പി.എ ഉസ്താദ് നഗറില്‍ സംഘാടക സമിതി മുഖ്യ രക്ഷാധികാരി സയ്യദ് ജാഫര്‍ സാദിഖ് തങ്ങള്‍ പതാക ഉയര്‍ത്തി.[www.malabarflash.com]
അഞ്ച് നിര്‍ധന യുവതികള്‍ക്ക് മാംഗല്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് 'ഖിറാന്‍' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 14ന് ഞായറാഴ്ച്ച വൈകുന്നേരം 'സമാരംഭം' പരിപാടി സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മായില്‍ ചിത്താരിയുടെ അധ്യക്ഷതയില്‍ കേരള റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് എം.പി. പി കരുണാകരന്‍ മുഖ്യാതിഥിയായിരിക്കും. ഉദുമ എം.എല്‍.എ. കെ കുഞ്ഞിരാമന്‍, മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഐ.എ.സ്., കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, കെ.പി.എസ് തങ്ങള്‍ ബേക്കല്‍,സൈനുല്‍ അബീദീന്‍ തങ്ങള്‍ കണ്ണവം, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, സയ്യദ് ജലാലുദ്ധീന്‍ ബുഖാരി, സയ്യദ് ജഅഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല് എന്നിവര്‍ സംബന്ധിക്കും. രാത്രി 8.30ഹംസ മിസ്‌ബാഹി ഓട്ടപ്പടവ് മതപ്രഭാഷണം നടത്തും.
15ന് തിങ്കള്‍ വൈകുന്നേരം 4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മാനവ സംസ്കൃതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.അസിനാറിന്റെ അദ്ധ്യക്ഷതയില്‍ കര്‍ണ്ണാടക ഹജ്ജ് മന്ത്രി ആര്‍.റോഷന്‍ ബേഗ് ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ ഐ.പി.എസ്, കര്‍ണ്ണാടക കാഷ്യൂ ഡവലപ്പ് ചെയര്‍മാന്‍ ബി.എച്ച്. ഖാദര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ആര്യാടന്‍ ഷൌകത്ത്, വി.പി.പി. മുസ്തഫ, പി.കെ സുരേഷ് ബാബു, ഡോ:എ.എം. ശ്രീധരന്‍, എം.എ. ലത്തീഫ്, സുകുമാരന്‍ പെരിയച്ചൂര്‍, പ്രദീപന്‍ പയ്യന്നൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍, രാജേഷ് പ്രേം, സി.എം. ജാഫര്‍, പി.വി. കുഞ്ഞമ്പു, എന്‍ കുഞ്ഞാമദ് മാസ്റ്റര്‍, പ്രഭാകരന്‍ വി.വി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‍ രാത്രി 8.30ന് പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും.
ആലിക്കുഞ്ഞി ഉസ്താദ് ശിറിയ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
16ന് ചൊവ്വാഴ്ച രാത്രി 8.30ന് സയ്യദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി പ്രാര്‍ത്ഥന സദസ്സിന് നേതൃത്വം നല്‍കും. എം.എം. പൊയില്‍ പൂനൂര്, ഹാഷിര്‍ പയ്യന്നൂര്‍, ജൈസല്‍ പട്ടോളി എന്നിവര്‍ അവതരിപ്പിക്കുന്ന 'കണ്ണീരില്‍ കുതിര്‍ന്ന മാംഗല്യം' കഥാപ്രസംഗം.
16ന് ചൊവ്വാഴ്ച രാത്രി 8.30ന് സയ്യദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി പ്രാര്‍ത്ഥന സദസ്സിന് നേതൃത്വം നല്‍കും. എം.എം. പൊയില്‍ പൂനൂര്, ഹാഷിര്‍ പയ്യന്നൂര്‍, ജൈസല്‍ പട്ടോളി എന്നിവര്‍ അവതരിപ്പിക്കുന്ന 'കണ്ണീരില്‍ കുതിര്‍ന്ന മാംഗല്യം' കഥാപ്രസംഗം.
17ന് ബുധന്‍ വൈകുന്നേരം 4.30ന് നടക്കുന്ന യൂത്ത് മീറ്റ് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പൊടിയുടെ അധ്യക്ഷതയില്‍ സാമൂഹിക പാരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. സാജിദ് മവ്വല്‍, ശിവജി വെള്ളിക്കോത്ത്, റഹീം ബെണ്ടിച്ചാല്‍, മുകേഷ് ബാലക്കൃഷ്ണന്‍, സുനില്‍ പി.ആര്‍, നൗഫല്‍ കാഞ്ഞങ്ങാട്, അബ്ദുല്‍ ജബ്ബാര്‍ പാത്തൂര്‍, സ്വാദിഖ് മാസ്റ്റര്‍ ആവളം, ഉമേശന്‍ കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിക്കും. റിയാസ് അമലടുക്കം സ്വാഗതവും അന്‍സാരി മാട്ടുമ്മല്‍ നന്ദിയും പറയും. രാത്രി 7 മണിക്ക് ഡോ: മുഹമ്മദ് ഫാറൂഖ് നഈമി മതപ്രഭാഷണം നടത്തും.
18ന് വ്യാഴം വൈകുന്നേരം 4.30 ന് മീഡിയ സെമിനാര്‍ ഇസ്മായി ചിത്താരിയുടെ അധ്യക്ഷതയില്‍ കര്‍ണ്ണാടക ഗതാഗത വകുപ്പ് മന്ത്രി എച്ച്.എം. രേവണ്ണ ഉദ്ഘാടനം ചെയ്യും. കാസിം ഇരിക്കൂര്‍, ഇ.വി. ജയകൃഷ്ണന്‍ , അരവിന്ദന്‍ മാണിക്കോത്ത്, ജോയി മരൂര്‍, വിനോദ് പായം, എസ്.ശറഫുദ്ധീന്‍, ബഷീര്‍ ആറങ്ങാടി, മാനുവല്‍ കുറിച്ചിത്താനം, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, അഡ്വ. നിസാര്‍ അഹമദ്, അന്‍വര്‍ ഹസ്സന്‍ ചിത്താരി എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.30ന് റാഫി അഹ്സനി കാന്തപുരം മതപ്രഭാഷണം നടത്തും.
19ന് വെള്ളി വൈകുന്നേരം 4.30ന് നടക്കുന്ന മാനവ സൗഹൃദ സംഗമം കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. പി. ബിജു മുഖ്യാതിഥിയാകും. രാഹുല്‍ ഈശ്വര്‍, സിജോ അമ്പാട്ട്, അഡ്വ.എം.സി ജോസ്, കെ.വി. കുഞ്ഞിരാമന്‍, സി.വി. തമ്പാന്‍, അജിത് കുമാര്‍ ആസാദ്, ജോമോന്‍ ജോസ്, ദിനേശന്‍ മാസ്റ്റര്‍, അഡ്വ. വി സുരേഷ് ബാബു, സുലൈമാന്‍ കരിവെള്ളൂര്‍, എം.പി. മുഹമ്മദ് സഖാഫി, ഹക്കീം കോഴിത്തിടില്‍, വി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി എന്നിവര്‍ പ്രസംഗിക്കും. രാത്രി 8 മണിക്ക് കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന ഖവാലിയും നടക്കും.
20ന് ശനി വൈകുന്നേരം സൗത്ത് ചിത്താരിക്ക് അഭിമാനമായവര്‍ക്ക് ആദരവ് സമര്‍പ്പിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡോ. ഗോപകുമാര്‍, ഖാദര്‍ മാങ്ങാട്, കെ.ദാമോദരന്‍, അര്‍ഷാദ് വോര്‍ക്കാടി, ഷാനവാസ് പാദൂര്‍, എം. നാരായണന്‍ എന്നിവര്‍ സംബന്ധിക്കും. രാത്രി 8.30ന് അബ്ദുല്‍ റഹ്മാന്‍ ദാരിമി കൂറ്റമ്പാറ മതപ്രഭാഷണം നടത്തും.
21ന് ഞായറാഴ്ച രാവിലെ 10 മണിക്ക് അഞ്ച് നിര്‍ധന യുവതികളുടെ സമൂഹ വിവാഹം കേന്ദ്ര ശുദ്ധജല, ശുചിത്വ വകുപ്പ് സഹമന്ത്രി രമേശ് ജിഗ്ഗജിനഗി ഉദ്ഘാടനം ചെയ്യും. ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹിന് കാര്‍മ്മികത്വം വഹിക്കും. കര്‍ണ്ണാടക ലജിസ്ലെറ്റീവ് കൌണ്‍സില്‍ ചെയര്‍മാന്‍ ഡി.എച്ച്. ശങ്കരമൂര്‍ത്തി, പി. കരുണാകരന്‍ എം.പി, സി.കെ. നാണു എം.എല്‍.എ., കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., എം. രാജഗോപാല്‍ എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ്, ചിത്താരി ഹംസ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, എ.പി. അബ്ദുള്ള മുസ്ല്യാര്‍ മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കെ.പി. സതീഷ് ചന്ദ്രന്‍, ഹഖീം കുന്നില്‍, അഡ്വ.കെ.ശ്രീകാന്ത്, വി കമ്മാരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, പ്രദീപ് കല്‍കുറ, അഷറഫ് കരിപ്പൊടി, ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, സി. കുഞ്ഞാമദ് പാലക്കി, എന്നിവര്‍ സംബന്ധിക്കും.
സൗത്ത് ചിത്താരിയില്‍ ഖത്തീബും മുദരിസുമായി സേവനമനുഷ്ടിച്ച ചിത്താരി കെ.പി. ഹംസ മുസ്ലിയാരെ വേദിയില്‍ വെച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആദരിക്കും.
പരിപാടിയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച സന്ദേശ യാത്രക്ക് സയ്യദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ ഇസ്മായില്‍ ചിത്താരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അമാനി, റഷീദ് കൂളിക്കാട്, ഹംസ ഖാജ, അബ്ദുല്‍ ഖാദര്‍ ഹാജി ചേറ്റുക്കുണ്ട്, ചിത്താരി അബ്ദുള്ള ഹാജി, അന്‍സാരി മാട്ടുമ്മല്‍, അഹമദ് മുസ്ലിയാര്‍ കുണിയ, അബ്ദു സഅദി, നബീല്‍.പി.ബി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, സി.എച്ച് ഇബ്രാഹിം ഹാജി, മുഹമ്മദ് ശരീഫ് സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment