കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു നൽകിയ ഹരജിയിൽ 26 സാക്ഷികളുടെ പട്ടിക കൂടി ബി.ജെ.പി സ്ഥാനാർഥി ആയിരുന്ന കെ.സുരേന്ദ്രൻ ഹാജരാക്കി.[www.malabarflash.com]
ഇത്രയും പേർ നേരിട്ട് ഹാജരാകാൻ ഹൈകോടതി നോട്ടീസ് അയച്ചു. ഹരജി 22ന് വീണ്ടും പരിഗണിക്കും. കൂടുതൽ സാക്ഷികൾ ഉണ്ടെങ്കിൽ ഹാജരാക്കണം എന്നും ഇല്ലെങ്കിൽ കേസിലെ തുടർനടപടികൾ അവസാനിപ്പിക്കും എന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കള്ളവോട്ട് നടന്നു എന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.സുരേന്ദ്രൻ ഹൈകോടതിയെ സമീപിച്ചത്. വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചവരുടെയും പേരിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നും ഇതാണ് തന്റെ തോൽവിക്ക് കാരണമെന്നും ആരോപിച്ചാണ് സുരേന്ദ്രൻ ഹരജി നൽകിയത്.

No comments:
Post a Comment