കണ്ണൂർ: മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ഈ മാസം അഞ്ചിനു പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംസ്ഥാനത്തു വാഹന പണിമുടക്കു നടത്തുമെന്നു കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.[www.malabarflash.com]
ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ലോറി, സ്വകാര്യബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ, കെഎസ്ആർടിസി ബസുകൾ, ഓട്ടമൊബീൽ വർക്‌ഷോപ്പുകൾ, സ്പെയർ പാർട്സ് വിൽപന സ്ഥാപനങ്ങൾ എന്നിവ പണിമുടക്കുമെന്നു മോട്ടോർ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. പണിമുടക്കിനോടനുബന്ധിച്ച് അഞ്ചിനു പ്രകടനവും പൊതുയോഗവും നടക്കും.
തൊഴിലാളിവിരുദ്ധമായ റോഡ് സുരക്ഷാ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂർ സാഹിത്യ അക്കാദമിയിൽ ജില്ലാ മോട്ടോർ വാഹന വ്യവസായ സംരക്ഷണ സമിതി കൺവൻഷൻ നടത്തും. ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്യും.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി നേതാക്കൾ, ബസുടമകൾ, ഓട്ടമൊബീൽ വർക്‌ഷോപ്പ് ഉടമകൾ എന്നിവർ പങ്കെടുക്കും.
No comments:
Post a Comment