Latest News

എതിര്‍ത്തോടില്‍ മുത്തുപ്പേട്ട ആണ്ട് നേര്‍ച്ച 31ന്

കാസര്‍കോട്: മുത്തുപ്പേട്ട ഡോ: ഷെയ്ക് ദാവൂദുല്‍ ഹക്കീം വലിയുല്ലാഹി (റ:അ) അവര്‍കളുടെ പേരില്‍ എതിര്‍ത്തോട് ബീവി മന്‍സിലില്‍ കഴിച്ച് വരാറുള്ള 30-ാം ആണ്ട് നേര്‍ച്ച 2018 ജനുവരി 31ന് വിപുലമായ പരിപാടികളോടെ കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു.[www.malabarflash.com] 

രാവിലെ 10 മണിക്ക് മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയുടെ ഉദ്‌ബോധന ക്ലാസ്സും തുടര്‍ന്നുള്ള പരിപാടിയില്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ഖാസി കാസര്‍കോട്), ത്വാഖാ അഹ്മദ് മൗലവി അല്‍-അസ്ഹരി (ഖാസി - കീഴൂര്‍ മംഗലാപുരം), സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍, എന്‍.പി.എം. സയ്യിദ് ഫളുലുദ്ദീന്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുംകൈ, എം.എ. ഖാസിം മുസ്‌ലിയാര്‍, തങ്ങള്‍ ഉസ്താദ് ഓലമുണ്ട, യു.എം. അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ മതപണ്ഡിതന്മാരും സാദാത്തീങ്ങളും നേതാക്കളും സംബന്ധിക്കുന്നു. 

ഉച്ചയ്ക്ക് 12.30ന് മൗലീദ് പാരായണവും കൂട്ടുപ്രാര്‍ത്ഥനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുമെന്ന് വൈ. മുഹമ്മദ്കുഞ്ഞി ഹാജി അറിയിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.