Latest News

അഞ്ച് നിര്‍ധന യുവതികളുടെ വിവാഹ സ്വപ്നം ഞായറാഴ്ച പൂവണിയും; സ്വര്‍ണ്ണവും അഞ്ച് സെന്റ് സ്ഥലവും ദമ്പതികള്‍ക് നല്‍കി "ഖിറാന്‍-2018" സമൂഹ വിവാഹം

കാഞ്ഞങ്ങാട്: എസ്.വൈ.എസ് സൗത്ത് ചിത്താരി സാന്ത്വനം പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന 'ഖിറാന്‍-2018' സമൂഹ വിവാഹം ഞായറാഴ്ച നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന സമൂഹ വിവാഹം കേന്ദ്ര മന്ത്രി രമേശ് ജിഗ്ഗജിനഗി ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹിന് കാര്‍മ്മികത്വം വഹിക്കും.[www.malabarflash.com] 

അഞ്ച് നിര്‍ധന യുവതികളുടെ വിവാഹ സ്വപ്നമാണ് 'ഖിറാന്‍-'18' പരിപാടിയിലൂടെ പൂവണിയുന്നത്. സ്വര്‍ണ്ണവും അഞ്ച് സെന്റ് സ്ഥലവും ദമ്പതികള്‍ക് നല്‍കും.
കര്‍ണ്ണാടക ലജിസ്ലെറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡി.എച്ച്. ശങ്കരമൂര്‍ത്തി, പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ സി.കെ. നാണു, കെ.കുഞ്ഞിരാമന്‍, എം. രാജഗോപാല്‍, എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ്, ചിത്താരി ഹംസ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, എ.പി. അബ്ദുള്ള മുസ്ല്യാര്‍ മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കെ.പി. സതീഷ് ചന്ദ്രന്‍, ഹഖീം കുന്നില്‍, അഡ്വ.കെ.ശ്രീകാന്ത്, വി കമ്മാരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, പ്രദീപ് കല്‍കുറ, അഷറഫ് കരിപ്പൊടി, ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, സി. കുഞ്ഞാമദ് പാലക്കി, എന്നിവര്‍ സംബന്ധിക്കും.
സൗത്ത് ചിത്താരിയില്‍ ഖത്തീബും മുദരിസുമായി സേവനമനുഷ്ടിച്ച ചിത്താരി കെ.പി. ഹംസ മുസ്ലിയാരെ വേദിയില്‍ വെച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആദരിക്കും.
ഒരാഴ്ചയായി നടന്നുവരുന്ന വിവിധ പരിപാടികള്‍ക്ക് ഇതോടെ പരിസമാപ്തി കുറിക്കും. വ്യത്യസ്തമായ പരിപാടികള്‍ നടത്തിയതിലൂടെ 'ഖിറാന്‍-'18' ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

വിവിധ ദിവസങ്ങളിലായി നടന്ന പരിപാടികളില്‍ കേരളത്തിലെയും, മറ്റു സംസ്ഥാനങ്ങളിലെയും മന്ത്രിമാരും , ജനപ്രതിനിധികളും, മത സാമൂഹ്യ സാസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെയും പ്രമുഖര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.