രത്ലാം: വിവാദ സിനിമ പത്മാവതിലെ "ഗൂമർ’ ഗാനത്തിനു വിദ്യാർഥികൾ ചുവടുവച്ചതിനെ തുടർന്നു സ്കൂളിനു നേരെ കർണി സേനക്കാരുടെ ആക്രമണം. മധ്യപ്രദേശിലെ രത്ലാം ജില്ലയിലെ സെന്റ് പോൾ കോണ്‍വെന്റ് സ്കൂളിനു നേരെയാണ് കർണി സേന ആക്രമണം നടത്തിയത്.[www.malabarflash.com]
കുട്ടികളുടെ "ഗൂമർ’ നൃത്തത്തിനു പിന്നാലെ സ്കൂളിലേക്ക് ഇരച്ചെത്തിയ കർണി സേനക്കാർ, മുദ്രാവാക്യം മുഴക്കുകയും കസേരകൾ എറിഞ്ഞുതകർക്കുകയും ചെയ്തു. മ്യൂസിക് സിസ്റ്റവും ഇവർ തകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ഭഗത് സിംഗ് പിജി കോളജിലെ നാലു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കർണി സേനക്കാരാണു തങ്ങളെന്നാണ് ഇവർ വാദിക്കുന്നത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് രത്ലാം എസ്പി അമിത് സിംഗ് അറിയിച്ചു.
പദ്മാവതിലെ കേന്ദ്ര കഥാപാത്രം ദീപിക പദുക്കോണിന്റെ മനോഹര നൃത്തമാണ് ഗൂമറിനെ ജനപ്രിയമാക്കിയത്. ഈ പാട്ടിന് അനുസരിച്ച് കുട്ടികൾ നൃത്തം ചെയ്തതാണ് കർണി സേനക്കാരുടെ പ്രകോപനത്തിനു കാരണമായത്.
നവംബറിൽ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന പാട്ടുകൾ ആലപിക്കരുതെന്ന് ദേവാസ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വിവാദമായതോടെ ഇത് പിൻവലിച്ചു.

No comments:
Post a Comment