Latest News

പ്ലേഗിനേക്കാള്‍ ഭയാനകം: ഭീതിയുണര്‍ത്തി ബ്ലീഡിഗ് ഐ പടരുന്നു

ന്യൂയോര്‍ക്ക്: കണ്ണുകളില്‍ കൂടി രക്തമൊലിക്കുന്ന ബ്ലീഡിംഗ് ഐ എന്ന അപൂര്‍വ രോഗം പകരുന്നത് ഭീതിയുണര്‍ത്തുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ലോകത്തെ ഭീതിയിലാക്കി ഈ അപൂര്‍വ്വ രോഗം പടര്‍ന്നുപിടിക്കുന്നത്.[www.malabarflash.com]

എബോളയ്ക്ക് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ഇത് മാറുമെന്നാണ് മുന്നറിയിപ്പ്.

കണ്ണ്, വായ, മലദ്വാരം തുടങ്ങിയ ഭാഗങ്ങളില്‍ കൂടി രക്തസ്രാവമുണ്ടാകുന്ന ക്രിമിയന്‍ കോംഗോ ഹെമറാജിക് ഫീവര്‍ എന്നറിയപ്പെടുന്ന രോഗം തടയാനുള്ള കഠിന പരിശ്രമത്തിലാണ് ആഫ്രിക്കയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. 

പേന്‍, ചെള്ള് തുടങ്ങിയവയുടെ കടിയില്‍ നിന്നും രോഗം ബാധിച്ചവരുമായുള്ള സഹവാസത്തില്‍ നിന്നുമാണ് ഈ രോഗം പകരുന്നത്. രോഗം ബാധിച്ച ഒമ്ബത് വയസുകാരന്‍ ഇപ്പോള്‍ ആഫ്രിക്കയിലെ ഒരു ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇത് കൂടാതെ അറുപതിലധകം പേര്‍ക്ക് ഈ രോഗം ബാധിച്ചതായി സംശയമുണ്ട്. ഇവരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നാലോളം പേര്‍ ഈ രോഗം ബാധിച്ച്‌ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സാധാരണ പനിക്കൊപ്പം ശരീര വേദന,തലവേദന,ഛര്‍ദി,,വയറിളക്കം എന്നിവയാണ് രോഗത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍. ലോകത്തിലെ തന്നെ ഏറ്റവും മാരകമായി കണക്കാക്കിയിരുന്ന പ്ലേഗിന് ശേഷം അതിലും മാരകമായാണ് ബ്ലീഡിംഗ് ഐ ഫീവറിനെ ആരോഗ്യ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.