Latest News

ആധാര്‍ കാര്‍ഡുമായി മൊബൈല്‍ ബന്ധിപ്പിച്ചില്ല; ആധാര്‍ ഡയറക്ടറുടെ ഫോണ്‍ കട്ടായി

ബംഗളുരു: മൊബൈല്‍ ഉപയോഗിക്കുന്നവരെല്ലാം നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ബന്ധത്തിലാണ് ഇന്ത്യന്‍ സര്‍ക്കാരും ആധാര്‍ പദ്ധതി നടപ്പാക്കുന്ന യുഐഡിഎഐ അധികൃതരും. എന്നാല്‍ ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ യുഐഡിഎഐയുടെ ഡയറക്ടറുടെ ഫോണ്‍ കട്ടായ വിവരം പുറത്തുവന്നത് ആധാര്‍ അധികൃതര്‍ക്കാകെ നാണക്കേടായിരിക്കുകയാണ്.[www.malabarflash.com]

അഞ്ച് ദിവസം മുന്‍പ് ഒറ്റത്തവണ പാസ്വേര്‍ഡ് (ഒടിപി) ഉപയോഗിച്ചു ആധാറുമായി തന്റെ സിം ബന്ധിപ്പിച്ചിരുന്നതാണെന്നും എന്നിട്ടും വിരലടയാളം ആവശ്യപ്പെട്ടു മൊബൈല്‍ കമ്പനി കണക്ഷന്‍ വിച്ഛേദിച്ചതാണെന്നാണ് പ്രഭാകര്‍ പറയുന്നത്.


മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോള്‍ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് കമ്പനി പ്രഭാകറിനോട് ആവശ്യപ്പെട്ടത്.

മൊബൈല്‍ കമ്പനിയുടെ ആവശ്യം അംഗീകരിക്കാന്‍ താന്‍ തയാറല്ലെന്നാണ് പ്രഭാകര്‍ പറയുന്നത്. ‘ഞാനെന്തിനാണ് എന്റെ ഐഡന്റിറ്റി ഇനിയും അവര്‍ക്ക് മുന്നില്‍ തെളിയിക്കുന്നത്. ഞാന്‍ ആധാര്‍ വെരിഫിക്കേഷനിലൂടെ കടന്നു പോയതാണ്. മാത്രമല്ല സിം കണക്ഷന്‍ എടുക്കുമ്പോള്‍ എല്ലാ രേഖകളും ഞാന്‍ ഹാജരാക്കിയിരുന്നു’ – പ്രഭാകര്‍ പറയുന്നു.

ഞാന്‍ നേതൃത്വം വഹിക്കുന്ന വിഭാഗമാണ് പൊതുജനങ്ങള്‍ക്കും ഫോണ്‍ കമ്പനികള്‍ക്കും ആധാര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. എന്നിട്ടും തന്നെ മൊബൈല്‍ കമ്പനി വിഡ്ഢിയാക്കുകയാണെന്ന് പ്രഭാകര്‍ ആരോപിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.