ചട്ടംഞ്ചാല്‍ കനിയംകുണ്ടിലെ രാജന്റെ ഭാര്യ ശോഭ (32), മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്. രാജന്‍, ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ഖാദര്‍, ലോറി ക്ലീനര്‍ എന്നിവര്‍ക്കാണ് പരിക്കേററത്. ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം.
കുഞ്ഞിന്റെ ചോറ് ഊണിനായി പറശിനികടവ് ക്ഷേത്രത്തിലേക്ക് പോകാനായി കാഞ്ഞങ്ങാട്ടുളള രാജന്റെ മറെറാരു മകളുടെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. പൊയ്‌നാച്ചിയിലെത്തിയപ്പോള്‍ ചരക്കുമായി മംഗലാപുരത്തേക്ക് പോവുകായായിരുന്ന എം എച്ച് 09 സി ഡബ്ല്യു 3177 നമ്പര്‍ ലോറി നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 14 എല്‍ 1746 ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ദേശീയപാതയ്ക്കരികിലുളള കുഴിയിലേക്ക് മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് ലോറി മറിഞ്ഞു. ഇതിനിടയില്‍ തെറിച്ചു വീണതിനാലാണ് രാജനും, അബ്ദുല്‍ ഖാദറും രക്ഷപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോര്‍സും ചേര്‍ന്ന് ക്രൈന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് ഓട്ടോയില്‍ കുടുങ്ങിയ ശോഭയെയും, വിസ്മയെയും പുറത്തെടുക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
ജില്ലാപോലീസ് ചീഫ് കെ ജി സൈമണ്‍, വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് തുടങ്ങിയവരും സ്ഥലത്തെത്തി.
No comments:
Post a Comment