കോളിയടുക്കം: ഇരു വൃക്കയും പ്രവര്‍ത്തനരഹിതമായ പെരുമ്പള വയലാംകുഴിയിലെ പൊയ്യക്കോട് ദാമോദരന്റെയും ലീലയുടെയും മകന്‍ ടി നിധീഷ്‌കുമാര്‍ (25) ചികിത്സാസഹായത്തിന് ഉദാരമതികളുടെ സഹായം തേടുന്നു.[www.malabarflash.com]
A.C. No: 37481519615.IFSC: SBIN 0071250. PH: 9947368563,9961424756, 9446027904.
രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അനിവാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് നിധീഷ് കുമാര്‍. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി 20 ലക്ഷത്തോളം രൂപയാണ് പ്രതീക്ഷിക്കുന്നത്.
ഇത്രയും വലിയ സമ്പത്തിക ബാധ്യത വരുന്ന ചികിത്സചെലവ് ഈ നിര്‍ദ്ധന കുടുംബത്തിന് താങ്ങുവാന്‍ സാധിക്കില്ല. അതിനാല്‍ ഉദാരമതികളായ സാമൂഹ്യ-രാഷ്ട്രീയ-സാന്ത്വന-സന്നദ്ധ സംഘടന രംഗങ്ങിലെ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹായം തേടുകയാണ് നിധീഷിന്റെ കുടുംബം.
ചികിത്സാ സഹായത്തിനായി കെ കുഞ്ഞിരാമന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടി നാരായണന്‍ (ചെയര്‍മാന്‍), ഇ മനോജ്കുമാര്‍ (കണ്‍വീനര്‍), എ നാരായണന്‍ നായര്‍ (ട്രഷര്‍) എന്നിവര്‍ ഭാരവാഹികളായി നിധീഷ് ചികിത്സാ സഹായ സമിതി രൂപീകരിച്ചു. എസ്ബിഐ പെരുമ്പള ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി.
A.C. No: 37481519615.IFSC: SBIN 0071250. PH: 9947368563,9961424756, 9446027904.
No comments:
Post a Comment