കരുനാഗപ്പള്ളി: ടേബിളില്‍ വെച്ചിരുന്ന ചൂട് വെള്ളം ദേഹത്ത് വീണ് പത്ത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. പുത്തന്‍തെരുവ് കുലശേഖരപുരം സ്റ്റേഡിയം വാര്‍ഡില്‍ കട്ടച്ചിറ തെക്കേതില്‍ റിയാസ് സുബിന ദമ്പതികളുടെ ഏക മകന്‍ റിള്‌വാന്‍ (10 മാസം ) ആണ് മരണപ്പെട്ടത്.[www.malabarflash.com]
ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേ കഴിഞ്ഞ ദിവസം രാവിലെയാണ് മരണപ്പെട്ടത്.
ഒരാഴ്ചക്ക് മുന്‍പായിരുന്നു സംഭവം കുട്ടിയുടെ മാതാവ് വെള്ളം ചൂടാക്കി ടേബിളിന്റെ പുറത്ത് വെച്ചിരുന്നു. അത് അബദ്ധവശാല്‍ മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കബറടക്കം പുത്തന്‍തെരുവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

No comments:
Post a Comment