ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഓം പ്രകാശ് റാവത്തിനെ നിയമച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവര്‍ത്തിക്കുന്ന റാവത്ത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ അചല്‍ കുമാര്‍ ജ്യോതി വിരമിക്കുന്ന സാഹചര്യത്തിലാണ് ചുമതലയേല്‍ക്കുന്നത്.[www.malabarflash.com]
1977 ബാച്ച് ഐ.എ.എസ് ഓഫീസറായ ഓം പ്രകാശ് റാവത്ത് പ്രതിരോധ ജോയിന്റ് സെക്രട്ടറി അടക്കം നിരവധി സുപ്രധാന സ്ഥാനത്ത് സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2015ലാണ് ഇദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തേക്ക് നിയമിച്ചത്.
നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ അചല്‍കുമാര്‍ ജ്യോതി നാളെയാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. റാവത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതോടെ രാജ്യത്തിന്റെ 22-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍കൂടിയാവും ഓം റാവത്ത്.

No comments:
Post a Comment