Latest News

പാലക്കുന്ന് വീട്ടിൽ നാരായണൻ നിര്യാതനായി

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര യു എ ഇ കമ്മിറ്റിയുടെ സ്ഥാപക പ്രവർത്തകൻ അംബിക ഓഡിറ്റോറിയം റോഡിൽ പാലക്കുന്ന് വീട്ടിൽ നാരായണൻ (74)നിര്യാതനായി.[www.malabarflash.com]

പാലക്കുന്ന് അംബിക പരിപാലന സംഘത്തിന്റെ ഭാരവാഹിയായി ഏറെക്കാലം പ്രവർത്തിച്ചു. പാലക്കുന്നിലെ ആദ്യകാല ഡ്രൈവറായിരുന്നു.
ഭാര്യ ദേവകി. മക്കൾ:ഗംഗാധരൻ, കുഞ്ഞിക്കണ്ണൻ,രഞ്ജിത്ത് (മൂവരും ദുബൈ), ശ്രീജിത്ത്‌. മരുമക്കൾ: സിന്ധു മാണിക്കോത്ത്, അനീഷ കുതിരക്കോട്, ദീക്ഷ ദേളി.

സഹോദരങ്ങൾ: കല്യാണി പള്ളിക്കര, ലക്ഷ്മി കരിച്ചേരി, കാർത്യായനി പാലക്കുന്ന്, വാസു പാലക്കുന്ന്, സരോജിനി കോളിക്കര, ചന്ദ്രാവതി തുരുത്തി, പരേതയായ കുഞ്ഞമ്മ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.