പയ്യന്നൂര്‍: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതിയെയും യുവാവിനെയും കബളിപ്പിച്ച സംഭവത്തിലെ സിഐ ചമഞ്ഞയാള്‍ അറസ്റ്റില്‍. കുറ്റ്യാടി അടുക്കത്തെ കെ.എം.റഷീദ് (40) ആണ് അറസ്റ്റിലായത്. തട്ടിപ്പുസംഭവത്തില് എസ്ഐ ചമഞ്ഞ കാസര്‍കോട് സ്വദേശി ശിഹാബ് പോലീസിന്റെ വലയിലായതാണ് സൂചന.[www.malabarflash.com]
കഴിഞ്ഞ നവംബറില്‍ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജില്‍ താമസിച്ചിരുന്ന കമിതാക്കളെ കബളിപ്പിച്ച് കോഴിക്കോടും മംഗളൂരുവിലും കൊണ്ടുപോയി താമസിപ്പിച്ച് ഏഴു പവന്റെ സ്വർണവും പണവും മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങിയ സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
തട്ടിപ്പിനിരയായ യുവതിയില്‍നിന്നും യുവാവില്‍നിന്നും പോലീസ് വിശദമായ മൊഴിയെടുത്തിരുന്നു. പയ്യന്നൂര്‍ സിഐയായി രംഗത്തുവന്ന് തട്ടിപ്പ് നടത്തിയ റഷീദിനെ പരാതിക്കാര്‍ തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ സ്വര്‍ണം പണയം വച്ചതായും മൊബൈല്‍ ഫോണുകള്‍ വീട്ടിലുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.
No comments:
Post a Comment