മലപ്പുറം: തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ മുൻ അംഗങ്ങളായ പി.ഫിറോസ്, മുഹമ്മദ്കുട്ടി, ഖദീജ.എ.കെ എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അയോഗ്യരാക്കി.[www.malabarflash.com]
കൂറുമാറ്റ നിരോധന നിയമ പ്രകാരം അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിനും 2018 ജനുവരി 24 മുതൽ ആറു വർഷത്തെക്കാണ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയത്.
2010 ൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിൽ പി.ഫിറോസ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് അംഗമായും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം രാജിവച്ചതിനെ തുടർന്ന് 2015 ഏപ്രിൽ 27ന് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
തെരഞ്ഞടുപ്പിൽ പി.ഖദീജയ്ക്ക് വോട്ട് ചെയ്യാൻ എല്ലാ മുസ്ലിംലീഗ് അംഗങ്ങൾക്കും ലീഗ് ജില്ലാ സെക്രട്ടറി വിപ്പ് നൽകി. എന്നാൽ പി.ഫിറോസ്, മുഹമ്മദ്കുട്ടി, ഖദീജ.എ.കെ എന്നിവർ തെരഞ്ഞെടുപ്പ് യോഗത്തിലോ വോട്ടിംഗിലോ പങ്കെടുക്കാതെ വിട്ടു നിന്നു. ഈ നടപടികക്കെതിരെ മൂസ്ലിംലീഗ് അംഗം പി. ഖദീജ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മിഷൻ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്
No comments:
Post a Comment