Latest News

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഏഴുലക്ഷത്തോളം രൂപയും സ്വര്‍ണവും കവര്‍ന്നു

പഴയങ്ങാടി: മാട്ടൂല്‍ മൂസക്കാന്‍ പള്ളിക്കുസമീപത്തെ പൂട്ടിയിട്ട വീട്ടില്‍ മോഷണം. പരേതനായ എം.കെ.മൂസാന്‍ ഹാജിയുടെ മകള്‍ കെ.ടി.ശരീഫയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. 6,90,000 രൂപ, 30,000 രൂപ വിലവരുന്ന രണ്ട് സ്വര്‍ണനാണയം, 20,000 രൂപയുടെ വാച്ചുമാണ് മോഷണം പോയത്.[www.malabarflash.com]

വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. പഴയങ്ങാടി സദ്ദാം റോഡിനടുത്ത് ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ വീട് പൂട്ടിപ്പോയിരുന്നു. ചടങ്ങില്‍ പങ്കെടുത്തശേഷം ശനിയാഴ്ച രാത്രിയാണ് ഇവര്‍ മടങ്ങിയെത്തിയത്. അപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വീടിന്റെ അടുക്കളഭാഗത്തെ ഗ്രില്‍സും വാതിലും പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് മോഷ്ടിച്ചത്. ഇതോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കട്ടിലിനടിയിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി .

ആകെ 7,40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാല്‍, പഴയങ്ങാടി എസ്.ഐ.മാരായ കെ.സി.പ്രേമരാജന്‍, പി.വി.ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. കണ്ണൂരില്‍നിന്നുള്ള പോലീസ് നായയും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച് ബീച്ച് റോഡ് വരെ പോയി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.