Latest News

വിദ്യാർഥി സമരത്തിനു മുന്നിൽ പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു മരിച്ചു

പഞ്ചാബ്: വിദ്യാർഥി പ്രക്ഷോഭം നേരിടാനെത്തിയ ഡിഎസ്പി സമരക്കാർക്കു മുന്നിൽ സ്വയം വെടിവച്ചു മരിച്ചു. അൻപതുകാരനായ ബൽജിന്ദർ സിങ് സന്ധുവാണു വിദ്യാർഥികളെ സാക്ഷിയാക്കി വെടിവച്ചത്.[www.malabarflash.com]

ബൽജിന്ദറിന്റെ തല തുളച്ചു കടന്നുപോയ വെടിയുണ്ട സമീപത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഗൺമാന്റെ കണ്ണിൽ കൊണ്ടതായും ഗുരുതര പരുക്കേറ്റ ഇയാൾ ചികിൽസയിലാണെന്നും ഫരീദ്കോട്ട് എസ്എസ്പി നാനക് സിങ് അറിയിച്ചു.

ഫരീദ്കോട്ടിലെ ജയ്ട്ടോയിൽ പഞ്ചാബ് സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിനു സമീപം തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണു സംഭവം. കോളജിൽ ധർണയ്ക്കിടെ സംഘര്‍ഷമുണ്ടായി. വിദ്യാർഥികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലേക്കു ബൽവീന്ദർ കടന്നുവന്നു. ഡിഎസ്പിയുടെ ‘ധാർമികത’യെ വിദ്യാർഥികൾ ചോദ്യം ചെയ്തു. ഉടനെ, ബൽവീന്ദർ തോക്കെടുത്തു തലയിൽ നിറയൊഴിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.