കാസര്‍കോട്: തൊട്ടിയില്‍ വെച്ച് നടന്ന എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ സര്‍ഗലയത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിക്ക് സുവര്‍ണനേട്ടം.[www.malabarflash.com]
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുല്ലിയ്യ വിഭാഗത്തിലാണ് അക്കാദമി കിരീടം ചൂടിയത്. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ആകെ 29മത്സരങ്ങളില്‍ 205പോയിന്റിന്റെ റെക്കോഡ് നേട്ടത്തോടെ മുന്‍കാലങ്ങളിലെ ജില്ലയിലെ ഏറ്റവും മികച്ച സ്ഥാപനമെന്ന ഖ്യാതി നിലനിര്‍ത്തിയിരിക്കുകയാണ് അക്കാദമി.
നേട്ടത്തിന് നിറച്ചാര്‍ത്ത് പകര്‍ന്ന് അക്കാദമി ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഫൈസല്‍ ചപ്പാരപ്പടവ് സര്‍ഗ്ഗപ്രതിഭാപട്ടവും ചൂടി. ഇ മാഗസിന്‍ കോണ്ടസ്റ്റിലും പ്രതാപം കൈവിടാതെ അക്കാദമിയുടെ ക മ ദുര്‍ഭരണത്തിന്റെ പലവ്യഞ്ജനങ്ങള്‍ ഒന്നാം സ്ഥാനം നേടി. ഫൈസലിനു പുറമെ സ്വദിഖലി, സിയാദ്, ഹാഷിം, ഉവൈസ്, നാഫിസ്, ബാദ്ഷാഹ്, എന്നിര്‍ സംസ്ഥാന സര്‍ഗലയത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. വിജയികളെ അക്കാദമി മാനേജിംഗ് കമ്മിറ്റി സ്റ്റാഫ് കൗണ്‍സല്‍, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ എന്നിവര്‍ അനുമോദിച്ചു.
No comments:
Post a Comment