കൊച്ചി: ഖാസി വധക്കേസുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെട്ട സുലൈമാൻ വൈദ്യരെ സിബിഐ ചോദ്യം ചെയ്തു.[www.malabarflash.com]
തിങ്കളാഴ്ച കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തിയാന്‍ സുലൈമാന്‍ വൈദ്യര്‍ സിബിഐ ചോദ്യം ചെയ്തത്.
ഖാസി സിഎം അബ്ദുല്ല മൗലവിയെ വധിക്കാൻ ക്വട്ടേഷൻ സംഘത്തിന്റെ ഇടനിലക്കാരനായി സുലൈമാൻ വൈദ്യർ പ്രവർത്തിച്ചു എന്നാണ് അഷ്‌റഫ് ആരോപിച്ചത്. ഇതിന്റെ പേരിൽ വൈദ്യർക്ക് 20 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുകയും ആ തുകയ്ക്ക് പുതിയ കാറും വീടും സ്ഥലവും വൈദ്യർ വാങ്ങിയതായും അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വര്ഷം ഒക്ടോബർ 25 നു സുലൈമാൻ വൈദ്യർ അന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള കാഞ്ഞങ്ങാട് ഡിവൈഎസ്‌പി കെ ദാമോദരന് മുമ്പാകെ മൊഴി നൽകിയിരുന്നു.
No comments:
Post a Comment