ഉദുമ: ഭഗവതി ക്ഷേത്രത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യ ഉൽസവം വെള്ളിയാഴ്ച തുടങ്ങും. മേലെ ക്ഷേത്രത്തിലെ ശുദ്ധികലശത്തിനുശേഷം ഭണ്ഡാരവീട്ടിൽ നിന്ന് പണ്ടാരക്കലം രാവിലെ പത്തുമണിയോടെ ക്ഷേത്രത്തിൽ ആദ്യം സമർപ്പിക്കും.[www.malabarflash.com]
തുടർന്ന് കഴകത്തിലെ വിവിധ പ്രാദേശിക സമിതികളിൽ നിന്ന് ആയിരക്കണക്കിന് സ്ത്രീകൾ ഘോഷയാത്രയായി നിവേദ്യ വിഭവങ്ങളടങ്ങിയ പുത്തൻ മൺകലം ദേവിക്ക് സമർപിക്കും
എല്ലാവർഷവും മകര മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് കലംകനിപ്പ് മഹാനിവേദ്യം നടക്കുന്നത്.കഴക പരിധിയിലെ സമുദായംഗ ങ്ങളുടെ വീടുകളിൽ നിന്ന് വ്രതശുദ്ധിയോടെ, പുത്തൻ മൺകലങ്ങളിൽ കുത്തിയ പച്ചരി, ശർക്കര, തേങ്ങ.അരിപ്പൊടി, വെറ്റിലടക്ക മുതലായവ നിറച്ച് വാഴയില കൊണ്ട് മൂടിക്കെട്ടി, കൈയ്യിൽ കുരുത്തോലയുമായി ആയിരക്കണക്കിന് സ്ത്രീകൾ കാൽനടയായി അതാതു പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ ഘോഷയാത്രയോടൊപ്പം ക്ഷേത്രത്തിലെത്തും.
ഇതര മതസ്ഥർ തീയ സമുദായത്തിലെ സ്ത്രീകളെ ഏല്പിച്ചാണ് നേർച്ചക്കലങ്ങൾ ക്ഷേത്രത്തിലെത്തിക്കുന്നത്. ക്ഷേത്രത്തിലെത്തുന്നവർക്ക് മണ്‍ചട്ടിയില്‍ ഉണക്കലരി കഞ്ഞിയും അച്ചാറും ദേവി പ്രസാദമായി നല്‍കും.
കാർഷിക സമൃദ്ധിയുടെയും കാർഷിക സംസ്കാരത്തിന്റെയും ഓർമപുതുക്കൽ കൂടിയാണിത്.പണ്ടുകാലം മുതൽക്കെ വിളവെടുപ്പ് കഴിഞ്ഞാൽ ഒന്നാം വിളയിൽനിന്നു പുത്തരിയും രണ്ടാം വിളയിൽനിന്നു കലംകനിപ്പിനായുള്ള നെല്ലും മാറ്റിവെക്കുന്ന സമ്പ്രദായം ഇവിടങ്ങളിൽ നിലനിന്നിരുന്നു .
പത്തായിരത്തോളം കലങ്ങൾ നേർച്ചയായിവെള്ളിയാഴ്ച ക്ഷേത്രത്തിലെത്തുമെന്നു ഭാരവാഹികളറിയിച്ചു. കഴിഞ്ഞ മാസം ചുമതലയേറ്റ ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ ഉത്സവമാണിത്.
പത്തായിരത്തോളം കലങ്ങൾ നേർച്ചയായിവെള്ളിയാഴ്ച ക്ഷേത്രത്തിലെത്തുമെന്നു ഭാരവാഹികളറിയിച്ചു. കഴിഞ്ഞ മാസം ചുമതലയേറ്റ ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ ഉത്സവമാണിത്.
നിവേദ്യചോറും അടയുമുണ്ടാക്കാൻ സേവനനിരതരായ നൂറിൽപ്പരം വാല്യക്കാർ രാവും പകലും ക്ഷേത്രത്തിലുണ്ടാകും. കുരുത്തോലയില്‍ പത്തായിരത്തോളം അടകൾ ചുട്ടെടുക്കും. ശനിയാഴ്ച രാവിലെ കലശാട്ടിനു ശേഷം നിറയെ ചോറും ചുട്ടെടുത്ത അടയും അടങ്ങിയ കലങ്ങൾ തിരിച്ചുനൽകുന്നതോടെ കലംകനിപ്പ് ഉൽസവം സമാപിക്കും.
No comments:
Post a Comment