പടന്ന: മാര്‍ബിള്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടയില്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു. പടന്ന കടപ്പുറം ഒരിയര സ്വദേശി റഹീസാണ് (28) മരിച്ചത്. മാവിലാകടപ്പുറം പാലത്തിന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. വീടിന് സമീപം മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ ദേഹത്ത് വീഴുകയായിരുന്നു.[www.malabarflash.com]
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ടുപോയി. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ടുപോയി. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെ സി അബ്ദുര്‍ റഹ് മാന്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമത്ത് ഷെറിന്‍ (മലപ്പുറം). സഹോദരന്‍: റൗഹൂഫ് (ദുബൈ).
No comments:
Post a Comment