ദേളി: നാലര പതിറ്റാണ്ടിലേറെക്കാലം പ്രസ്ഥാനത്തിനും ജാമിഅ സഅദിയ്യക്കും ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നാലാം ആണ്ടുനേര്‍ച്ചയും നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മൂന്നാം ആണ്ടുനേര്‍ച്ചയും ജനുവരി 14,15,16 തിയതികളില്‍ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കും.[www.malabarflash.com]
പ്രസ്തുതപരിപാടിയുടെ പ്രചരണാര്‍ഥം മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ ഉത്തരമേഖലാ സന്ദേശയാത്ര 11ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി പര്യടനം നടത്തുന്ന ജാഥ 13ന് മഞ്ചേശ്വരത്ത് സമാപിക്കും.
സഅദിയ്യ സെക്രട്ടേറിയറ്റ് മെമ്പര്‍ സയ്യിദ് സൈനുല്‍ മുത്തുക്കോയ കണ്ണവം തങ്ങളാണ് ജാഥാനായകന്‍. റഫീഖ് സഅദി ദേലംപാടി, അസീസ് സഅദി കുമ്പള എന്നിവര്‍ ഉപനായകന്മാരും അശ്‌റഫ് സഅദി ആരിക്കാടി, അശ്‌റഫ് സഅദി മച്ചംപാടി, ബശീര്‍ സഅദി ചെറൂണി കോര്‍ഡിനേറ്റര്‍മാരായിരിക്കും.
No comments:
Post a Comment