കോഴിക്കോട്: മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ആദർശ പരിപാടികളില്‍ പങ്കെടുക്കരുതെന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്നും സമസ്തയുടെയും പോഷകസംഘടനകളുടെയും ഭാരവാഹികൾ അതിൽ പങ്കെടുത്താല്‍ അയോഗ്യരാക്കുമെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം.[www.malabarflash.com]
സമസ്ത എന്നും സുന്നിഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും ആ നിലപാട് പിന്തുടരുമെന്നും യോഗം പ്രഖ്യാപിച്ചു. മുത്തലാഖ് നിരോധന ബിൽ ശരീഅത്ത് വിരുദ്ധവും ഭരണഘടനക്കുനിരക്കാത്തതും അപ്രായോഗികവുമാണ്. ബില്ലിനെതിരെ നിയമനടപടി ഉൾപ്പെടെ കാര്യങ്ങളുമായി മുന്നോട്ടുപോവാനും ഇതിനുവേണ്ടി നിയമവിദഗ്ധരുെടയും പണ്ഡിതന്മാരുടെയും യോഗം ഉടനെ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.
മുത്തലാഖ് നിരോധനബില്ലിനെതിരെ നിയമനിര്‍മാണസഭയില്‍ കൈക്കൊണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ യോഗം അഭിനന്ദിച്ചു. കേന്ദ്രസർക്കാർ മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ പുനഃപരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു.

പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്, എം.ടി. അബ്ദുല്ല മുസ്ലിയാര്, സി.കെ.എം. സാദിഖ് മുസ്ലിയാര്, പി.പി. ഉമര്‍ മുസ്ലിയാര്, എം.എം. മുഹ്യുദ്ദീന്‍ മുസ്ലിയാര്, യു.എം. അബ്ദുറഹ്മാൻ മുസ്ലിയാര്, എം.എ. ഖാസി മുസ്ലിയാര്, ചേലക്കാട് എ. മുഹമ്മദ് മുസ്ലിയാര്, വില്യാപള്ളി ഇബ്രാഹിം മുസ്ലിയാര്, എം.കെ. മൊയ്തീന്‍കുട്ടി മുസ്ലിയാര്, കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ, ടി.പി. മുഹമ്മദ് എന്ന ഇപ്പ മുസ്ലിയാര്, എം.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, ത്വാഖാ അഹമ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, വി. മൂസക്കോയ മുസ്ലിയാര്, എ. മരക്കാര്‍ മുസ്ലിയാര്, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, പി. കുഞ്ഞാണി മുസ്ലിയാര്, ടി.എസ്. ഇബ്രാഹിംകുട്ടി മുസ്ലിയാര്, മാണിയൂര്‍ അഹമ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, കെ.കെ.പി. അബ്ദുല്ല മുസ്ലിയാര്, എസ്.എം.കെ. തങ്ങൾ, ചെറുവാളൂര്‍ പി.എസ്. ഹൈദര്‍ മുസ്ലിയാര്, ഇ.എസ്. ഹസന് ഫൈസി എന്നിവർ സംസാരിച്ചു.
No comments:
Post a Comment