Latest News

ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും: പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്

കാസര്‍കോട്: ഇസ്‌ലാമിക പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിഷ് കളങ്കവും ആത്മാര്‍ത്ഥവുമായി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യം കൈവരിക്കുമെന്നതില്‍ സന്ദേഹമില്ലെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് പ്രസ്താവിച്ചു.[www.malabarflash.com]

പണ്ഡിത സമൂഹം കേരളത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചപ്പോള്‍ ആഗോളതലത്തില്‍ തന്നെ മാതൃകാപരമായ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഉടമകളായിത്തീര്‍ന്നു.പുതുതലമുറ കളങ്ക രഹിതമായ വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ഓര്‍മപ്പെടുത്തി. 

എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഹിദായത്ത് നഗര്‍ ശാഖാ കമ്മിറ്റി മുട്ടത്തോടി ഹിദായത്ത് നഗറില്‍ സംഘടിപ്പിച്ച കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് അബൂ തങ്ങള്‍ മുട്ടത്തോടി പ്രാരംഭ പ്രാര്‍ത്ഥന നടത്തി.സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരുന്നു.എസ്.വൈ.എസ് ശാഖാ പ്രസിഡന്റ് പി.എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.

കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ മുശാവറ മെമ്പര്‍ എം.മൊയ്തു മൗലവി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി യു.സഹദ് ഹാജി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എം.എ ഖലീല്‍, ഇര്‍ഷാദ് ഹുദവി ബെദിര, ഹമീദ് പറപ്പാടി, എന്‍.പി. അബ്ദുല്‍ റഹിമാന്‍ യു.ബശീര്‍, മുഹമ്മദ് കുഞ്ഞി ഹാദിയത്ത് നഗര്‍, ജാഫര്‍ ബുസ്താനി പടന്ന, പി.എ അശ്‌റഫ്, പി.എം അബ്ദുല്‍ ഖാദര്‍, എം.ഐ ഗഫൂര്‍, എം.എം എ ഹമീദ്, എം.എസ് അശ്‌റഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.