ഉദുമ: കേരള സ്റ്റേറ്റ് ബോഡി ബിൽഡിങ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'മിസ്റ്റർ കാസർകോട്' ശരീര സൗന്ദര്യ മത്സരം ജനുവരി 27 ന് പാലക്കുന്ന് അംബിക സ്കൂൾ ഗ്രൗണ്ടിൽ നടക്കും.[www.malabarflash.com]
ജൂനിയർ, സബ്‌ജൂനിയർ, സീനിയർ എന്നീ വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് യഥാക്രമം 25000, 15000, 10000 എന്നിങ്ങനെ ക്യാഷ് അവാർഡും, ട്രോഫിയും ലഭിക്കും. കൂടാതെ മാസ്റ്റേഴ്സ്, ആന്റിക്യാപ്പ് മത്സരങ്ങളിലെ വിജയികൾക്കും ക്യാഷ്അവാർഡും ട്രോഫിയും സമ്മാനിക്കും.
ജനുവരി 27 ന് വൈകുന്നേരം അഞ്ചുമണിക്ക് മലബാർ സ്പോർട്സ് ഡവലപ്മെന്റ് കൗൺസിൽ ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ് പരിപാടി ഉദ്ഘാടനം ചെയ്യും. കലാ കായിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ സംബന്ധിക്കും.
യോഗത്തിൽ പ്രസിഡണ്ട് വി പ്രതീഷ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ബി കെ രാഗേഷ് സ്വാഗതം പറഞ്ഞു, ഭാരവാഹികളായ പ്രശാന്ത് രാജ്, പ്രജീഷ് കെ, ഭാസ്കരൻ, മൊയ്തീൻകുഞ്ഞി എം, ബാബു, സുധീഷ് എന്നിവർ സംസാരിച്ചു.

No comments:
Post a Comment