Latest News

മാസങ്ങൾക്ക്​ മുമ്പ്​ വെട്ടിപ്പരിക്കേൽപ്പിച്ച്​ കിണറ്റിൽ തള്ളിയ യുവാവ്​ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്​: കൊടിയത്തൂരിൽ സെപ്​തംബർ 12ന്​ വെട്ടിപ്പരിക്കേൽപ്പിച്ച്​ കിണറ്റിൽ തള്ളിയ യുവാവ്​ തൂങ്ങിമരിച്ച നിലയിൽ. പന്നിക്കോടിനടുത്ത്​ കാരാളിപ്പറമ്പ്​ രമേഷ്​(40) ആണ്​ മരിച്ചത്​. വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.[www.malabarflash.com]

സെപ്​തംബർ 12ന്​ വെട്ടി പരിക്കേറ്റ ഇയാൾ ദീർഘകാലം ചികിത്​സയിലായിരുന്നു. എന്നാൽ ആരാണ്​ വെട്ടിയതെന്ന കാര്യം ഇയാൾ ഇതുവരെയും വെളിപ്പെടുത്തിയിരുന്നില്ല. 

ഇൗ സംഭവത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ്​ ഇയാൾ ആത്​മഹത്യ ചെയ്​തിരിക്കുന്നത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.