Latest News

ഖാസിയുടെ മരണം: ചെര്‍ക്കളത്തിനെതിരെ അപകീര്‍ത്തികരമായ വാട്സ്ആപ്പ് സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍

കാസര്‍കോട്: ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ലീഗ് നേതാവും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലക്കെതിരേ അപകീര്‍ത്തികരമായ വാട്സ്ആപ്പ് സന്ദേശം അയച്ച സംഭവത്തില്‍ ഒരാളെ വിദ്യാനഗര്‍ എസ്.ഐ. കെ.പി.വിനോദ്കുമാര്‍ അറസ്റ്റുചെയ്തു.[www.malabarflash.com] 

കാസര്‍കോട് നെല്ലിക്കുന്ന്് നസീമ ക്വാര്‍ട്ടേഴ്സിലെ ഹനീഫ (40) ആണ് അറസ്റ്റിലായത്. ഒക്ടോബറില്‍ 'ടൗണ്‍ ബോയ്സ്' എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശം പ്രചരിച്ചത്. 

ഡിസംബര്‍ ഒന്‍പതിനാണ് ഇതുസംബന്ധിച്ച് ചെര്‍ക്കളം അബ്ദുല്ല നേരിട്ട് പോലീസില്‍ പരാതി നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.