കല്യാശ്ശേരി: ഇരിണാവ് കൊട്ടപ്പാലം ബ്രദേര്‍സ് ക്ലബ്ബിന് സമീപത്തെ കാടന്‍ വിജീഷ് (28) തെങ്ങ് വീണ് പരിക്കേറ്റ് ചികില്‍സയിലിരിക്കേ മരണപ്പെട്ടു.[www.malabarflash.com]
കണ്ണൂരില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിജിഷ് തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് വരുന്ന വഴിയാണ് കൊട്ടപ്പാലത്തിന് സമീപത്ത് വെച്ചാണ് ദേഹത്ത് തെങ്ങ് വീണത്.
കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.
കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച വീട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം സംസ്‌കരിച്ചു. ഇരിണാവ് കൊട്ടപ്പാലത്തിന് സമീപത്തെ കാടന്‍ വിജയന്റെയും സവിതയുടെയും മകനാണ്. സഹോദരങ്ങള്‍- വിജിത, വിജിത്ത്.
No comments:
Post a Comment