കറാച്ചി: പാകിസ്താനില്‍ മന്ത്രിയെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് മന്ത്രിയായ മിര്‍ ഹസാര്‍ ഖാന് ബിജാരണിയെയും(71) ഭാര്യ ഫാരിഹ റസാക്കിനെയുമാണ് സ്വവസതിയില്‍ മരിച്ചനിലയില്‍ കണ്ടത്. പാകിസ്താന് പീപ്ള്‍സ് പാര്‍ട്ടി അംഗമാണ് ഇദ്ദേഹം.[www.malabarflash.com]
മുന്‍ എം.പിയും പത്രപ്രവര്‍ത്തകയുമാണ് ഫാരിഹ. ഇവരുടെ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് കരുതുന്നത്. മൃതദേഹം വെടിയേറ്റ നിലയിലായിരുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിവരമറിഞ്ഞശേഷം സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായും മുതിര്‍ന്ന മന്ത്രിമാരും ബജാരണിയുടെ വസതിയിലെത്തി.
വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന ബജാരണി സര്‍ക്കാര്‍ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് വിവരസാങ്കേതിക മന്ത്രി നസീര്‍ ഷാ അറിയിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുത്തു. മരണത്തില്‍ പാകിസ്താന് പീപ്ള്‍സ് പാര്‍ട്ടി മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

No comments:
Post a Comment