Latest News

സ്​കൂളിലേക്ക്​ കാർ പാഞ്ഞുകയറി ഒമ്പതു കുട്ടികൾ മരിച്ചു: 24 പേർക്ക്​ പരിക്ക്​

പാട്​ന: ബിഹാറിലെ മുസാഫർപൂരിൽ സ്​കൂൾ കെട്ടിടത്തിലേക്ക്​ കാർ പാഞ്ഞുകയറി ഒമ്പതു കുട്ടികൾ മരിച്ചു. 24 വിദ്യാർഥികൾക്ക്​​ പരിക്കേറ്റു. ശനിയാഴ്​ച ഉച്ചക്ക്​ 1.30 ഒാടെയാണ്​ അപകടം.[www.malabarflash.com]

ദേശീയ പാത 77 ന്​ സമീപത്തുള്ള ധരംപൂർ ഗവൺമന്റ്‌ മിഡിൽ സ്​കൂളിലെ വിദ്യാർഥികളാണ്​ അപകടത്തിൽപ്പെട്ടത്​.

അമിതവേഗതയിലായിരുന്ന ബോലേറോ എസ്​.യു.വി നിയന്ത്രണം നഷ്​ടപ്പെട്ട്​ സ്​കൂൾ വിട്ട്​ പോവുകയായിരുന്ന കുട്ടികൾക്ക്​ നേരെ​​ പാഞ്ഞുകയറുകയായിരുന്നു. ഒമ്പതു പേർ സംഭവസ്ഥലത്തു​ തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ പരിക്കേറ്റവരെ ശ്രീ കൃഷ്​ണ മെമ്മോറിയൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡ്​ മുറിച്ചു കടക്കാൻ ശ്രമിച്ച യുവതിയെ തട്ടാതിരിക്കാൻ വെട്ടിച്ച എസ്​.യു.വി അമിതവേഗത്തിലായിരുന്നതിനാൽ നിയന്ത്രണം നഷ്​ടപ്പെട്ട്​ സ്​കൂൾ കെട്ടിടത്തിനരികിലേക്ക്​ പാഞ്ഞുകയറുകയായിരുന്നു.

സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ്​ കുമാർ അനുശോചിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന്​ നാലു ലക്ഷം ധനസഹായം നൽകുമെന്ന്​ മുഖ്യന്ത്രി അറിയിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.