ഭുവനേശ്വര്‍: വിവാഹത്തിനു ലഭിച്ച സമ്മാനം തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലാണ്. ഒഡീഷയിലെ ബോലംഗീര്‍ ജില്ലല്‍ വെള്ളിയാഴ്ചയാണ് സംഭവം.[www.malabarflash.com]
വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു വച്ചും വരന്‍ റൂര്‍ക്കിയിലെ ഇസ്പത് ജനറല്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
വധു ബുര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചുദിവസം മുമ്പായിരുന്നു വിവാഹം. തുടര്‍ന്ന് ഫെബ്രുവരി 21ന് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങില്‍ പങ്കെടുത്ത അപരിചിതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ് തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.
തെളിവുകള്‍ ശേഖരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പട്‌നഗര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സെസാദേവ ബരിഹ പറഞ്ഞു. സമ്മാനം നല്‍കിയ ആള്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.

No comments:
Post a Comment