കണ്ണൂർ: സിപിഎമ്മിൽ വൻ വിവാദത്തിനിടയാക്കുകയും പാർട്ടിയുടെ പ്രതിഛായയക്ക് മങ്ങലേൽപ്പിക്കുകയും ചെയ്ത പി. ശശിക്കെതിരേയുള്ള ലൈംഗികാരോപണ കേസ് കോടതി തള്ളി. തന്നെ മാനഭംഗപ്പെടുത്തുകയോ ലൈംഗികമായി ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവതി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹൊസ്ദുർഗ് കോടതി ശശിയെ കുറ്റവിമുക്തനാക്കിയത്.[www.malabarflash.com]
ഇതോടെ പി. ശശി സിപിഎമ്മിൽ വീണ്ടും സജീവമാകുമെന്നാണ് സൂചന. ലൈംഗികാരോപണത്തെ തുടർന്നു ശശിക്കെതിരേ പാർട്ടി നടപടിയെടുത്തപ്പോഴും കുറ്റക്കാരനല്ലെന്നു തെളിഞ്ഞാൽ പാർട്ടിയിലേക്കു തിരിച്ചു വരാനുള്ള സാധ്യതകളെക്കുറിച്ച് അന്നത്തെ നേതൃത്വം വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട ശേഷം തലശേരി ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയായിരുന്ന ശശിക്ക് ഇപ്പോഴും സിപിഎമ്മിലെ ഉന്നത നേതാക്കളുമായി ബന്ധമുണ്ട്.

പാർട്ടി സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ ശശിയെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ് വന്നതോടെ ശശിയുടെ പാർട്ടി പ്രവേശനം സംബന്ധിച്ച് നേതാക്കൾക്കിടയിൽ അനൗദ്യോഗിക ചർച്ച നടന്നിട്ടുണ്ട്.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നയാളുടെ ഭാര്യയെ നീലേശ്വരത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു ശശിക്കെതിരേ ഉയർന്ന കേസ്. ക്രൈം മാസിക എഡിറ്റർ ടി.പി. നന്ദകുമാറായിരുന്നു കോടതിയിൽ ശശിക്കെതിരേ പരാതി നൽകിയത്.

No comments:
Post a Comment