Latest News

സ്‌കൂട്ടറില്‍ കാറിടിച്ച് മുന്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു

ചേറ്റുകുണ്ട്: പള്ളിക്കര ഗ്രാമ പഞ്ചായത്ത് ബിജെപി മുന്‍ അംഗം ചേറ്റുകുണ്ടിലെ ജനാദ്ദനന്‍ മാസ്റ്ററുടെ മകന്‍ കെ.ഗണേശന്‍(53) ചേറ്റുകുണ്ടിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചു.[www.malabarflash.com]

വെളളിയാഴ്ച രാവിലെ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടിയില്‍ പോവുകയായിരുന്ന ഗണേശനെ അതേ ദിശയില്‍ വന്ന ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മതാവ് ലളിത. ഭാര്യ: പ്രേമലത, എകമകള്‍ ദീക്ഷ പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: ഗീരീഷ്, ഗായത്രി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.