ഉദുമ: നിർധന കുടുംബത്തിനു തണലൊരുക്കി ദേവിക്കുള്ള തിരുമുൽക്കാഴ്ച സമർപ്പണം. പള്ളിക്കര–തണ്ണീർപ്പുഴ കാഴ്ച കമ്മിറ്റിയാണ് നിർധന കുടുംബത്തിനു വീടു നിർമിച്ചു നൽകി കാഴ്ച സമർപ്പണം നടത്തുന്നത്.[www.malabarflash.com]
പാലക്കുന്ന് ഭരണി ഉത്സവത്തിന്റെ ഭാഗമായി ആയിരത്തിരി ഉത്സവ നാളിലാണ് എല്ലാവർഷവും വിവിധ തിരുമുൽക്കാഴ്ച കമ്മിറ്റികൾ കാഴ്ച സമർപ്പണം നടത്തുന്നത്.
സമർപ്പണത്തിന്റെ അറുപതാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പള്ളിക്കര–തണ്ണീർപ്പുഴ കാഴ്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തവണ വീടു നിർമിച്ചത്. പള്ളിക്കര–പെരിയ റോഡിലെ പഴയ ജലസംഭരണിക്കു സമീപം നിർമിച്ച ഈ വീട് ഇനി അറിയപ്പെടുന്നതും ‘തണ്ണീർപ്പുഴ’ എന്ന പേരിലാകും.
താൽക്കാലിക ഷെഡിൽ കഴിഞ്ഞിരുന്ന കുടുംബത്തിനാണ് ഉത്സവത്തിന്റെ ഭാഗമായി സ്നേഹക്കൂരയൊരുങ്ങുന്നത്.

പാലക്കുന്ന് ഭരണി ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് തിരുമുൽക്കാഴ്ച സമർപ്പണം. എട്ട് ലക്ഷം രൂപ ചെലവിട്ടാണ് പള്ളിക്കര–തണ്ണീർപ്പുഴ കാഴ്ച കമ്മിറ്റി വീട് നിർമിച്ചത്. ഇതിന്റെ താക്കോൽദാനം 25നു പാലക്കുന്ന് ക്ഷേത്രത്തിലെ മുഖ്യ കർമി സുനീഷ് പൂജാരി നിർവഹിക്കും. ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, കാഴ്ച കമ്മിറ്റി ഭാരവാഹികൾ, പ്രാദേശിക സമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
കാഴ്ച സമർപ്പണത്തിന്റെ ഇരുപത്തഞ്ചാം വർഷത്തിൽ ക്ഷേത്ര ഭണ്ഡാര വീടിന്റെ പ്രവേശന കവാടവും അൻപതാം വർഷത്തിൽ ക്ഷേത്ര അലങ്കാര മണ്ഡപവും പള്ളിക്കര–തണ്ണീർപ്പുഴ കാഴ്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവിക്കുള്ള തിരുമുൽക്കാഴ്ചയായി സമർപ്പിച്ചിരുന്നു. ഇതിൽ നിന്നു വ്യത്യസ്തമായാണ് ഇത്തവണ നിർധന കുടുംബത്തിനു വീടു നിർമിച്ചു നൽകാൻ കമ്മിറ്റി തീരുമാനിച്ചത്.

മാർച്ച് 13ന് ആണ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവം കൊടിയേറുന്നത്.
No comments:
Post a Comment