Latest News

വിവാഹ തലേന്ന് വരൻ പീഡനക്കേസിൽ അറസ്റ്റിൽ

കണ്ണൂർ: വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് യുവാവ് അറസ്റ്റിലായത്. ഇതോടെ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി.[www.malabarflash.com]

പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് യുവാവിനെതിരേ പരാതി കിട്ടിയതോടെ കൊളവല്ലൂർ പോലീസ് അന്വേഷിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രദേശവാസിയായ യുവതിയുമായി യുവാവിന്‍റെ വിവാഹം വ്യാഴാഴ്ച നടക്കേണ്ടിയിരുന്നതാണ്.

പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.